Latest News & Events

career guidance
By: Minar Admin
Category: Events
Total Views: 155
Friday , Nov 17, 2017 at 14:17 PM

പുതിയങ്ങാടി: മിനാർ ലേണിംഗ് ആന്റ് ഡെവലപ്മെന്റ് ഹബിന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്സും എസ്.എസ്.എൽ.സി, പ്ലസ് ടു മുഴുവൻ വിഷയങ്ങളിലും A+ നേടിയവർക്കുള്ള അനുമോദനവും നടത്തി. മിനാർ ലേണിംഗ് ഡെവലപ്മെന്റ് ഹബ് ഡയറക്ടർ ആഷിദ് പുഴക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ജനാബ്: വി.കെ. ഹംസ ഹബ്ബാസ് ഉദ്ഘാടനം ചെയ്തു. ICRG ചീഫ് എക്സിക്യുട്ടിവ് ഓഫീസർ ശ്രീ.ശരീഫ് പൊവ്വൽ കരിയർ ഗൈഡൻസ് ക്ലാസ് എടുത്തു. മാടായി ഉപജില്ല റിട്ട: എ.ഇ.ഒ. ശ്രീ. സുകുമാരൻ ടി. വിജയികൾക്കുള്ള ഉപഹാരം നൽകി. ജലീൽ മാസ്റ്റർ, അബ്ദുള്ള കല്ലാർ എന്നിവർ ആശംസകളർപ്പിച്ചു. മിനാർ ജനറൽ സെക്രട്ടറി എ.കെ. അബ്ദുൾ റഷീദ് സ്വാഗതവും, കെ.സി. ഖമറുദ്ധീൻ നന്ദിയും രേഖപ്പെടുത്തി.